മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന കേസിലെ പ്രതി അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നാല് കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ദിവസം മേക്കപ്പിനായി എത്തുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദേശത്ത് താമസിക്കുന്ന യുവതിയടക്കം പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.
തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കാണിച്ചാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രൊഫഷണൽ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും മറ്റു ചില മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ആരോപണം ഉന്നയിച്ച യുവതികൾക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
Post a Comment