കതിരണി പദ്ധതി 2021-22 മേപ്പയൂരിൽ തുടക്കമായി

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ മെക്കനൈസഷൻ ഡിപ്പാർട്ട്മെൻ്റും കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സംയോജിച്ച്കൊണ്ട് തരിശ് രഹിത ജില്ലാ കതിരണി 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന കേളോത്ത് മുക്ക് - കണ്ടം ചിറ തോട് നവീകരണ പ്രവർത്തനത്തിന് വെള്ളിയാഴ്ച തുടക്കമായി.കോഴിക്കോട് ജില്ലയിലെ നെൽകൃഷി ഉദ്‌പാദനത്തിൽ വലിയൊരു പങ്ക് വഹിച്ചിരുന്ന കണ്ടം ചിറയുടെ പ്രധാന പ്രശ്നമാണ് ഇതോടെ പരിഹരിച്ചത്. കതിരണി പദ്ധതി സാക്ഷ്യാത്കരിച്ചതോടെ നിരവധി നെൽകർഷകർക്ക് നെൽ കൃഷി ചെയ്യാനുള്ള ഊർജവും ഉന്മേഷവും കൈ വന്നിരിക്കുകയാണ്.മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റേയും മേപ്പയൂർ കൃഷിഭവൻ്റേയും നിരന്തര ഇടപെടലുകളാണ് കതിരണി പദ്ധതി പ്രവർത്തികമാക്കിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് വഴിയാണ് കതിരണി പ്രവർത്തിക്കുന്നത്.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ദുൽഖിഫിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.ബഹു: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി.അശ്വിനി ടി.എൻ പദ്ധതി വിശദീകരണം നടത്തി.പാടശേഖര സമിതി സെക്രട്ടറി ശ്രീ.ഇസ്മയിൽ കമ്മന ചടങ്ങ് സ്വാഗതം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.അഷിത നടുക്കാട്ടിൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ.ബി.പി.ബിജു, ശ്രീ.പി.പ്രകാശൻ,ശ്രീമതി.കെ.എം പ്രസീത,ശ്രീമതി സെറീന ഒളോറ,ആസൂത്രണ സമിതി ചെയർമാൻ ശ്രീ.എൻ.കെ സത്യൻ, മേപ്പയൂർ പഞ്ചായത്ത് കൃഷി അസിസ്റ്റൻ്റ്മാരായ ശ്രീ.സുഷേണൻ.എസ്,ശ്രീമതി. സ്നേഹ സി.എസ്,പ്രോജക്ട് എഞ്ചിനീയർ ശ്രീ.ദിതീഷ് എന്നിവർ ആശംസകൾ അറിയിച്ചു. നെൽ കർഷകരായ ശ്രീ.ഒ.സുനിൽ,ശ്രീ ഇസ്മയിൽ കുനിയത്ത് മീത്തൽ എന്നിവർ സംസാരിച്ചു.പാടശേഖര സമിതി പ്രസിഡൻ്റ് ശ്രീ.എം.ശ്രീധരൻ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post