അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവലാണ് (32) മരിച്ചത്. ഛത്തീസ്‌ഗഡിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നാല് ദിവസം മുൻപാണ് ഇദ്ദേഹം എത്തിയത്. വീടിനുള്ളിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post a Comment