പേരാമ്പ്രയിൽ കാട്ടുപന്നിയെ തുരത്താൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് ; കിസാൻ ജനത സംസ്ഥാന സമിതിയംഗം


പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായസാഹചര്യത്തിൽ പന്നികളെ തുരത്താൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ ജനത സംസ്ഥാന സമിതിയംഗം വത്സൻ എടക്കോടൻ. 

ജനവാസമേഖലയിലിറങ്ങുന്ന പന്നികൾ പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ്  അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്.

പേരാമ്പ്ര മേഖലയിലെ ചെമ്പ്ര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെമ്പനോട, മുതുകാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പന്നിശല്യംകാരണം ജനങ്ങൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഓടുന്ന വാഹനങ്ങൾവരെ പന്നിക്കൂട്ടങ്ങളുടെ ആക്രമണത്തിന് ഇരയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post