താമരശ്ശേരിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു


താമരശ്ശേരിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, കെടവൂര്‍,കമ്മാളംകുന്നത്ത് ഭാഗങ്ങളില്‍ വ്യാപകമായി സാമൂഹിക വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചു.

കമ്മാളംകുന്നത്ത് റിട്ട. അധ്യാപകന്‍ വി.പി. ഗോപിയുടെ 55 സെന്റ് ഭൂമിയിലെ നൂറ്റിഅൻപതോളം കവുങ്ങുകളും തെങ്ങിന്‍ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. 

കെടവൂരിലെ വി.പി.വേണുഗോപാല്‍, കണ്ടമ്പലത്തില്‍ ശ്രീനിവാസന്‍, ജയപ്രകാശ്, വി.പി. വിജയന്‍, ദാമോദരന്‍, മനോജ് എന്നിവരുടെ കൃഷിയിടങ്ങളില്‍ നിന്ന് നൂറ്റമ്പതോളം കവുങ്ങുകളുമാണ് തിങ്കളാഴ്ച രാത്രി വെട്ടി നശിപ്പിച്ചത്. ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഇന്‍സ്പെക്ടര്‍ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post