മൃത്യുഞ്ജയ പുരസ്ക്കാരംമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് .

ചേമഞ്ചേരി . ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ മൃത്യുഞ്ജയ പുരസ്ക്കാരം പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിക്കും.
മൃത്യുഞ്ജയ ശിൽപ്പവും പതിനൊന്നായിരത്തി ഒരു നൂറ്റിപതിനൊന്ന് രൂപയുടെ ഗുരു ദക്ഷിണയും ധന്യതാപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം. ശ്രീകാഞ്ഞില മഹാദേവന്റെ മലക്കെഴുന്നെള്ളിപ്പ് ദിനമായ ഫിബ്രവരി 28 ന് കാലത്ത് 10 മണിക്ക് ക്ഷേത്രാങ്കണത്തിലെ നാട്യമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. ഡോ.എം.ആർ.രാഘവ വാര്യർ, ആർട്ടിസ്റ്റ് യു.കെ.രാഘവൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം .

Post a Comment

Previous Post Next Post