നാടക പ്രവർത്തകൻ ഇ കെ പി അനുസ്മരണം.

കൊയിലാണ്ടി - കുറവങ്ങാട്
ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ സ്ഥാപക അംഗവും നാടകപ്രവർത്തകനുമായിരുന്ന ഇ.കെ.പി യുടെ പതിനേഴാം ചരമ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി തിയറ്റേഴ്സും ശക്തി പബ്ലിക്ക് ലൈബ്രറിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേവിഡ് കാലത്തെ സർഗ്ഗാത്മകമാക്കിയ മികച്ച കലാപ്രതിഭക്കുള്ള ഇ കെ .പി സ്മാരക പുരസ്കാര വിതരണവും അനുസ്മരണത്തിൻ്റെ ഉദ്ഘാടനവും ചിത്രകാരൻ യു.കെ.രാഘവൻ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോത്സാഹന സമ്മാന ജേതാവ് ബാല ശങ്കറിനുള്ള ഉപഹാര സമർപ്പിച്ചു കൊണ്ട് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു മാസ്റ്റർ സംസാരിച്ചു. എൻ.വി ബാലകഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിന് ശക്തി തിയറ്റേഴ്സ് സെക്രട്ടറി എൻ.കെ.മുരളി സ്വാഗതവും ലൈബ്രറി സെക്രട്ടറി എൻ.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post