ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വീട്ടുവളപ്പില്‍ പരിശോധന നടത്തിയതിൽ,പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അതെ സമയം മാലിന്യസംസ്കരണത്തിന് പഞ്ചായത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്ത വാണിജ്യസ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്ത് അധികൃതര്‍ പരിശോധന ആരംഭിച്ചു, അടുത്ത ദിവസം നാദാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യും.
നാദാപുരം ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേന മുഖേനയുള്ള പാഴ്വസ്തുശേഖരണം പൂര്‍ണതയിലേക്ക് എത്തി. കല്ലാച്ചിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. മാലിന്യസംസ്കരണത്തിന് പഞ്ചായത്തുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ. അരുണ്‍ കുമാര്‍ അറിയിച്ചു.
പരിശോധനയിലും നടപടിയിലും ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് ബാബു, മറ്റ് ഉദ്യോഗസ്ഥരായ വി.എന്‍.കെ. സുനില്‍കുമാര്‍, എം.ടി. പ്രജിത്ത്, കെ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Post a Comment