തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേണ്ടിയുള്ള SPREE പദ്ധതി ഈ മാസം 31 വരെ നീട്ടിയതായി ഇ.എസ്.ഐ കോര്‍പ്പറേഷന്‍.

തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേണ്ടിയുള്ള പ്രോല്‍സാഹന പദ്ധതി SPREE 2025 ഈ മാസം 31 വരെ നീട്ടി ESI കോർപ്പറേഷൻ.  2025 ജൂലൈ 1 ന് ആരംഭിച്ച പദ്ധതി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പദ്ധതി നീട്ടിയത്. സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾക്കും ജീവനക്കാർക്കും, പരിശോധനകളോ മുൻകാല കുടിശ്ശികകളോ രേഖകളുമായി ബന്ധപ്പെട്ട ആവശ്യകതകളോ കൂടാതെ, ESI യുടെ ഭാഗമാകാനുള്ള അപൂർവ അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.


Post a Comment

Previous Post Next Post