പുഷ്പ കണ്ട് പ്രചോദനമായി ; രക്തചന്ദനം കടത്താൻ ശ്രമിച്ചയാളെ കയ്യോടെ പൊക്കി പൊലീസ്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'പുഷ്പ' കണ്ട് പ്രചോദനം ഉൾക്കൊണ്ട് രക്തചന്ദനം കടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവർ യാസിൻ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെയിൽ അറസ്റ്റിലായത്. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പുഷ്പ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ കള്ളക്കടത്തിന് മുതിർന്നതെന്ന് പൊലീസ് പറയുന്നു. ട്രക്കിൽ രക്തചന്ദനം കയറ്റിയ ശേഷം മുകളിൽ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കിവച്ച് കോവിഡ് അവശ്യ ഉൽപ്പന്നങ്ങൾ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാൾ തടികൾ കടത്തിയത്. 

പൊലീസിനെ വെട്ടിച്ച് കർണാടക അതിർത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കിൽ നിന്നും കണ്ടെത്തി.പുഷ്പയിൽ അല്ലു അർജുൻ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദർശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റാവുകയും ചെയ്തു.

1 Comments

Post a Comment

Previous Post Next Post