നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ നടി ചോദ്യം ചെയ്യലിന് ഹാജരായി.
2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.2013 ൽ നെടുമ്പാശ്ശേരി വിമാനത്തതാവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ 20 കിലോ ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.
Post a Comment