ഓപ്പറേഷന്‍ സൈലന്‍സിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് കോഴിക്കോട് ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.
ജില്ലയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ 131 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിഴയായി 321390 രൂപ ഈടാക്കി.
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാനാണ് ഇന്നലെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുന്നത്. 18ാം തിയതി വരെയാണ് പരിശോധന.
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക. ഹാന്‍ഡില്‍ ബാര്‍ മാറ്റുക. അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
Post a Comment