കേരള ജല അതോറിറ്റിയുടെ കൊയിലാണ്ടി സബ് ഡിവിഷൻ ഓഫീസ് കെട്ടിടം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായ ഉദ്‌ഘാടന ചടങ്ങിൽ,ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ലീനാകുമാരി സ്വാഗതം പറഞ്ഞു.
കോഴിക്കോട് സർക്കിൾ സുപ്രണ്ടിങ് എഞ്ചിനീയർ ഡോ : ഗിരീഷൻ.പി റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ : കെ സത്യൻ, ഇ കെ അജിത് ,ടി കെ ചന്ദ്രൻ ,അഡ്വ : സുനിൽമോഹൻ, ഇ എസ് രാജൻ, ജയ്കിഷ്,അഡ്വ : ടി കെ രാധാകൃഷ്ണൻ, സി സത്യചന്ദ്രൻ, ഹുസൈൻ മുനാഫർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജഗനാഥൻ നന്ദി പറഞ്ഞു.
Post a Comment