ഇത്തവണ ഭഗവാന്റെ തിടമ്പേറ്റാൻ രവികൃഷ്ണൻ


ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാമതെത്തി രവികൃഷ്ണൻ മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ചാണ് ഇത്തവണ ആനയോട്ടം നടന്നത്, രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. 

രവികൃഷ്ണൻ ഒന്നാമതായി ഓടിയെത്തി. വിഷ്ണു രണ്ടാമത് എത്തി. ഓട്ടത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാൻ്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുക.

കൊവിഡ് ആയതിനാല്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. സാധാരണ രീതിയില്‍ ആനയോട്ടം കാണാന്‍ ജനസാഗരം എത്തുന്നതാണ്. എന്നാല്‍, കൊവിഡ് ആയതിനാല്‍ ആളുകള്‍ കുറവാണ്.


Post a Comment

Previous Post Next Post