ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കാർഷിക പദ്ധതിയായ നിലക്കടല -ചെറുധാന്യ കൃഷിക്ക് തുടക്കമായി.
തരിശായി കിടന്ന മൂന്നര ഹെക്ടറോളം വരുന്ന സ്ഥലത്തു 40 ഓളം ഗ്രൂപ്പുകൾ ആണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമൊരുക്കിയാണ് കൃഷി ആരംഭിച്ചത്. കൃഷിക്ക് ആവശ്യമായ വിത്ത്,വളം തുടങ്ങിയവ സൗജന്യമായി നൽകിക്കൊണ്ടാണ് പദ്ധതി നിർവ്വഹണം ചെയ്യുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അജ്നഫ് കെ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ അതുല്യ ബൈജു,പഞ്ചായത്ത് അംഗം സുധ കെ,തൊഴിലുറപ്പ് വിഭാഗം ഓവർസീയർ ജസ്‌നി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment