മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റം ; പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി ആക്ഷൻ കമ്മിറ്റി

മലയോര ഹൈവേയുടെ നിർദിഷ്ട അലൈൻമെന്റ് മാറ്റുന്നതിനെതിരെ പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി ആക്ഷൻ കമ്മിറ്റി.

ചെമ്പനോട , പൂഴിത്തോട് , മുതുകാട് പ്രദേശങ്ങളുടെ വികസനത്തിന് വളരെ ഗുണകരമായി തീരുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേയുടെ റൂട്ട് മുള്ളൻകുന്ന് – ചെമ്പനോട പെരുവണ്ണാമുഴി എന്നുള്ളത് മാറ്റുവാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിനാണ് ഇതോടെ തുടക്കമായത്. 

ആദ്യ ഘട്ടമെന്ന നിലയിൽ ഇന്നു കാലത്ത് 10ന് പേരാമ്പ്ര പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചു കൊണ്ടും തൊഴിലുറപ്പ് അടക്കമുള്ള തൊഴിൽ മേഖലകൾ സ്തംഭിപ്പിച്ചു കൊണ്ടും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ബഹുജനങ്ങളും അണിനിരന്നാണു സമരം നടത്തിയത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി കെ ശശി അധ്യക്ഷനായ സമരപരിപാടിയിൽ കൺവീനർ കെ. എ ജോസു കുട്ടി, പി.സി സുരാജൻ, ജെയിംസ് മാത്യു, ബേബി കാപ്പുകാട്ടിൽ, ആവളഹമീദ്, രാജീവ്‌ തോമസ്, കെ.കെ രജീഷ്, രാജൻ വർക്കി, ലൈസ ജോർജ്, എം.എം പ്രദീപൻ, രാജേഷ് തറവട്ടത്ത്, ബോസ് ചെമ്പനോട, പി.സി ഷാജു എന്നിവർ സംസാരിച്ചു. 

ഷൈല ജെയിംസ്, അപ്പച്ചൻ അമ്പാട്ട്, ടോമി വള്ളിക്കാട്ടിൽ, ഫ്രാൻസീസ് കിഴുക്കരക്കാട്ട്, സുജി പൈകയിൽ, അഡ്വ.ജെയിസൻ ജോസഫ്, ബാബു കടപ്പൂര്, ലൂയിസ് ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post