പ്രതിഷേധങ്ങൾക്കൊടുവിൽ അറപ്പീടിക - മരപ്പാലം കൽവർട്ട് പൊളിച്ചു തുടങ്ങി

ഏറെ നാളത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കൊയിലാണ്ടി -എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി അറപ്പീടിക - മരപ്പാലം കലുങ്ക് പൊളിച്ചു തുടങ്ങി.

55 വര്‍ഷത്തോളം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ള തുമായ കലുങ്ക് പുതുക്കിപ്പണിയാതെ റോഡ് ടാറിംഗ് നടത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ നിരന്തരം പ്രതിഷേധിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുക്കു കയുംചെയ്തിരുന്നു.

ടാറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ ടാറിംഗ് ഇളക്കി മാറ്റിയപ്പോള്‍ കലുങ്കിനോട് ചേര്‍ന്ന് ദ്വാരം വീണു.കൂടാതെ കലുങ്കിന്റെ അടിഭാഗത്തെ കമ്പികള്‍ കോണ്‍ക്രീറ്റില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു.

ഇതെല്ലാം വെച്ച്‌ വിശദമായ പരാതി മന്ത്രിക്ക് ലഭിച്ചപ്പോള്‍ അനുകൂല നടപടിയുണ്ടാകുകയായിരുന്നു, എത്രയും വേഗം കലുങ്ക് പൊളിച്ച്‌ പുതുക്കിപ്പണിയുമെന്ന് മന്ത്രി പറഞ്ഞു.

കല്‍വര്‍ട്ട് പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പകലുമായി കല്‍വര്‍ട്ടിന്റെ ഒരു ഭാഗം പൊളിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post