ദേശീയപാത വികസനം: മുചുകുന്ന് പനച്ചികുന്ന് മേഖലയിലെ പൊതുകിണർ മണ്ണിട്ട് മൂടാൻ പോകുന്നു. ആശങ്കയിൽ പ്രദേശത്തുകാർ.

നിർദിഷ്ട ദേശീയപാത വികസന ത്തിൻറെ ഭാഗമായി മുചുകുന്ന് പനച്ചികുന്ന് മേഖലയിലെ പൊതു കിണർ മണ്ണിട്ട് മൂടുമെന്ന ആശങ്കയിൽ പ്രദേശത്തുകാർ.
ഏകദേശം അൻപതോളം കുടുംബം ഈ കിണറിനെ ആശ്രയിക്കുന്നുണ്ട്. വേനൽക്കാലം ആയതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക  നിലനിൽക്കെയാണ് ഇത്തരം ജലസ്രോതസ്സുകൾ ഇല്ലാതാവുന്നത്. നേരത്തെ ഈ പൊതുകിണർ മണ്ണിട്ട് മൂടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. 25 വർഷത്തിന് ശേഷം കൊയിലാണ്ടി നഗരസഭ നിർമ്മിച്ച കിണറാണ് ഇത്. ഇത്തരം ജലസ്രോതസ്സുകൾ നഷ്ടമാകുമ്പോൾ ബന്ധപ്പെട്ടവർ ബദൽ സംവിധാനം നൽകുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post