കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മോർച്ചറി പ്രവർത്തനം നിലച്ചു. താൽക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട  പ്രവൃത്തികൾ പുരോഗമിക്കുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിവേണം  പുതിയ കെട്ടിടം നിർമ്മാണം, ഇവിടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നിൽക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കുന്നില്ല എന്ന പരാതി ഉയരുന്നു. നിലവിൽ വെള്ളവും വൈദ്യുതിയും ഇല്ല എന്ന കാരണത്താൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറി ഒരാഴ്ചയായി പ്രവർത്തനരഹിതമായി ഇരിക്കുകയാണ്. കൊയിലാണ്ടി മേഖലയിലെ അസ്വാഭാവിക മരണത്തിൻ്റെ  ഇൻക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന്  താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും, മെഡിക്കൽ കോളേജിലേക്കും മൃതദേഹം മടക്കി അയക്കുന്ന സ്ഥിതിയാണ്. താൽക്കാലിക സംവിധാനമൊരുക്കി പരിഹരിക്കാൻ കഴിയുന്ന പ്രശ്നമേ നിലവിലുള്ളു. ബന്ധപ്പെട്ടവർ അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post