നായിബ് സുബേദാർ ശ്രീജിത്തിന്റെ ഒന്നാം ചരമ വാർഷികം വിപുലമായി ആചരിക്കും

 ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീര മ്യുത്യു വരിച്ച ധീര ജവാൻ നായിബ് സുബേദാർ ശ്രീജിത്ത് എസ് സി . എസ്.എം ന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടി കളോടെ ആചരിക്കുവാൻ  ചേ മഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.ബാബുരാജ്, കേണൽ എം. ഒ മാധവൻ നായർ, മാടഞ്ചേരി സത്യനാഥൻ, സി അശ്വനീദേവ് , ഉണ്ണികൃഷ്ണൻ തിരൂളി . നിധിൻ ,ഷിജു കാര്യാ തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. 
അനുസ്മരണത്തിന്റെ ഭാഗമായി മാർച്ച് 13 ന് കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, ഏപ്രിൽ മാസത്തിൽ പ്രീ റിക്രൂട്ട്മെന്റ് റാലി, കാപ്പാട് ബീച്ചിൽ യുദ്ധസ്മാരകം, പൂക്കാട് ടൗണിൽ സ്മാരക കവാടം, സ്മരണിക ., സ്ഥിരം പരിശീലന കേന്ദ്രം, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസ മത്സരം, സെമിനാറുകൾ, അമർ ജവാൻ ജ്യോതി എന്നിവ സംഘടിപ്പിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.
അനുസ്മരണ സമിതി ഭാരവാഹികളായി 
ശ്രീ  മുഹമ്മദ് റിയാസ് (ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി )
ശ്രീ എ കെ ശശീന്ദ്രൻ (ബഹു വനം വകുപ്പുമന്ത്രി )
ശ്രീ അഹമ്മദ് ദേവർ കോവിൽ ( ബഹു തുറമുഖ വകുപ്പുമന്ത്രി)
ശ്രീ.കെ മുരളീധരർ എം.പി, ശ്രീ എം.കെരാഘവൻ എം.പി, കേണൽ എം.ഒ.മാധവൻ നായർ
ശ്രീമതി കാനത്തിൽ ജമീല എം.എൽ എ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജാ സുരേഷ്, വൈസ് പ്രസിഡണ്ട് ശ്രീ.എം.പി ശിവാനന്ദൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാബുരാജ് . രക്ഷാധികാരികൾ
ശ്രീമതി സതി കിഴക്കയിൽ ചെയർപേഴ്സൺ
മാടഞ്ചേരി സത്യനാഥൻ ജനറൽ കൺവീനർ സി
അശ്വനിദേവ് - വർക്കിംഗ് ചെയർമാൻ
രതീഷ് ഈച്ചരോത്ത് ട്രഷറർ  എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post