കുറ്റ്യാടി മൊകേരിയിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ

കുറ്റ്യാടി മൊകേരിയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. കുന്നോത്ത് ശരണ്യയെയാണ് (29) കുറ്റ്യാടി എസ്.ഐ. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന് നാദാപുരം ഡിവൈഎസ്പി  ടി.പി ജേക്കബ്ബിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എസ്.ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. മൊകേരി ടാക്കീസിനു സമീപത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാലേരി സ്വദേശിയായ യുവതി തൊട്ടിൽപ്പാലം വാടകവീട്ടിലാണ് താമസിക്കുന്നത്.

എസ്.ഐ ബാബു, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ രജനി, ഡ്രൈവർ അജേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

കുറ്റ്യാടിയിലും പരിസരത്തും മയക്കുമരുന്നു വിതരണ സംഘങ്ങൾ സജീവമായതായി നാട്ടുകാർ പരാതി നൽകിയിരുന്നു. 

Post a Comment

Previous Post Next Post