ബിജെപി പ്രവർത്തകൻ കുത്തറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. 

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 4 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പ്രദേശത്തെ ഉത്സവത്തിനിടെ കുറച്ച് ആളുകളുമായി വാക്കുതർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെ പി - ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.
നിലവിൽ ശരത് ചന്ദ്രൻ്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post