ചെരണ്ടത്തൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരുക്ക്.ബിജെപി പ്രവർത്തകനായ ചെരണ്ടത്തത്തൂർ മൂഴിക്കൽ ഹരിപ്രസാദിനാണ്(26) പരിക്കേറ്റത്.
വീടിന്റെ ടെറസിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടയിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിന്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു.
പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ശബരിമല സമരത്തിൻ ഉൾപ്പെടെ പങ്കെടുത്തതിന് ഇയാളുടെ പേരിൽ ക്രിമിനൽ കേസുണ്ട്. പയ്യോളിയിൽ നിന്നും വടകരയിൽ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്കോഡിന്റെ സഹായത്തോടെ പരിശോധന നടത്തി.
Post a Comment