കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനായുള്ള പ്രവാസി ഭദ്രത ലോൺ പദ്ധതിയുടെ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിർവ്വഹിച്ചു. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
വൈസ് പ്രസിഡന്റ് പി.ടി നിഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം .സുമതി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ സി.എച്ച് ലിജിബ, വൈസ് ചെയർപേഴ്സൺ എം.വി ലത, സെക്രട്ടറി വിനോദ് .കെ .കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ വിനോദൻ, എൻ.നസീമ , സിഡിഎസ് മെമ്പർമാർ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു
Post a Comment