തലശ്ശേരി പുന്നോളിയിൽ ആർ.എസ്സ്. എസ്സ്. ക്രിമിനലുകൾ മത്സ്യ തൊഴിലാളിയായ ഹരിദാസിന്റെ കൊല ചെയ്തതിൽ മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മായിൻ കടപ്പുറത്ത് നടന്ന ഏരിയാതല പ്രതിഷേധം യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.പി.സുരേഷ് സ്വാഗതവും ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു. സി.എം.സുനിലേശൻ, യു.കെ. പവിത്രൻ , സഫീർ എന്നിവർ സംസാരിച്ചു.
കോരപ്പുഴയിൽ നടന്ന പ്രതിഷേധ ജ്വാലക്ക് രാജൻ, ഹരിദാസൻ , രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Post a Comment