കെ.പി.എസ്.ടി.എകൊയിലാണ്ടി ഉപജില്ല സമ്മേളനം

ഫോക്കസ് ഏരിയ സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ധിക്കാരപരമായ ഇത്തരം നടപടികളെ ചെറുത്തു തോല്പിക്കണമെന്നും ഡി.സി.സി.പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു.
കൊയിലാണ്ടി ഉപജില്ല കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.
സബ് ജില്ല പ്രസിഡണ്ട്
ബൈജ റാണി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത്,
ജില്ല സെക്രട്ടറി 
ടി.കെ .പ്രവീൺ, 
ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, കെ.എം.മണി,
സുധീഷ് വള്ളിൽ,
കെ.കെ. മനോജ്,
കെ.പി.ആസിഫ്
കെ.എസ് .നിഷാന്ത്,
ഇ.കെ.പ്രജേഷ്
എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post