ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കൊയിലാണ്ടി ബസ്സ് സ്റ്റാൻറ് പരിസരത്ത് നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എം പി ജിതേഷ് ശ്രീധർ, കെ ജി എൻ എ ജില്ലാ പ്രസിഡന്റ് വി പി സ്മിത സംസാരിച്ചു. എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. കെ എസ് ടി എ സബ് ജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി അധ്യക്ഷനായി. രഞ്ജിത്ത് ലാൽ നന്ദി പറഞ്ഞു.
Post a Comment