ദേശീയപാത വികസനം സാധ്യമാകുന്നതോടെ നിലനിൽക്കുന്ന പ്രശ്നമാണ് അടിപ്പാത എന്നത്. ഇവിടെ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉയർത്തി പ്രതിഷേധ രംഗത്തിറങ്ങിയിരിക്കുന്നത് വിദ്യാർഥികളാണ്. പൊയിൽക്കാവ് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ,സ്കൂളുകളിൽ ആയി ഏകദേശം മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ദേശീയപാത വികസനം സാധ്യമാവുന്നതോടെ സ്കൂളിലേക്ക് തങ്ങൾ എങ്ങനെ എത്തിച്ചേരുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. അങ്ങനെ മാർഗ്ഗം അടഞ്ഞാൽ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുമെന്ന് ഉയർത്തി ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് പൊയിൽക്കാവ് യുപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പൊയിൽക്കാവ് ടൗണിൽ കത്ത് പോസ്റ്റ് ചെയ്തു കൊണ്ട് പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ഇതേ ആവശ്യം ഉയർത്തി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു. അടിപ്പാത അനുവദിക്കുന്നതുവരെ ഇത്തരത്തിലുള്ള പ്രതീകാത്മകമായ സമരം നടത്താൻ തന്നെയാണ് തീരുമാനം.
Post a Comment