മേപ്പയ്യൂര്‍ പഞ്ചായത്തിൽ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു.സ്കൂട്ടറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു.
പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 6.65 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് പേര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കിയത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായ പരിപാടിയിൽ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.പി.രമ, വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, സറീന ഒളോറ, പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment