സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ലോക എപ്പിലെപ്‌സി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അപസ്മാരത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയും അപസ്മാര ബാധിതരോടുള്ള വിവേചന പൂര്‍ണ്ണമായ സമീപനം അവസാനിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും മേയര്‍ പറഞ്ഞു.

നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കോഴിക്കോട് ജില്ലാതല സമിതി, സാമൂഹ്യനീതി വകുപ്പ്, വനിത-ശിശുവികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തലാണ് 'കിരണം' എന്ന പേരില്‍ സൗജന്യ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അപസ്മാര ശസ്്ത്രക്രിയ നിര്‍വ്വഹിക്കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി. കോഴിക്കോട് ടൗണ്‍ഹാളില്‍  നടന്ന ചടങ്ങില്‍ വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post