പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അറസ്റ്റിലായ ആനപ്പാറ ക്വാറി സമരസമിതി അംഗങ്ങള്‍ക്ക് ജാമ്യം

ആനപ്പാറയിൽ ക്വാറിയുടെ പ്രവർത്തനം തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ സമരമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പൂവന്‍ കണ്ടി ജിതേഷ് (30), കുപ്പേരി കണ്ടി അഭിന്‍ ദാസ് (28) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഫെബ്രുവരി മൂന്നാം തിയ്യതിയാണ് ഇരുവരും അറസ്റ്റിലായത്. ആനപ്പാറയില്‍ സ്‌ഫോടനം നടത്തിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ ക്വാറി ജീവനക്കാരന്‍ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്യാന്‍ യുവാക്കള്‍ ചെന്നത് കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലായത്. ക്വാറി മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ വധശ്രമക്കേസാണ് ഇവര്‍ക്കെതിരെയുള്ളത്. തുടര്‍ന്ന് റിമാന്‍ഡിലായ ഇരുവര്‍ക്കും ഇന്ന് കൊയിലാണ്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ക്വാറി സമരം ശക്തിപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ക്വാറി സമരക്കാരെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post