കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവും, മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി വിജയന്റെ രണ്ടാം ചരമവാർഷികദിനം പയറ്റുവളപ്പിലെ വസതിയിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും,104 ആം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ആചരിച്ചു.
വീട്ടിൽ നടന്ന പുഷ്പാർച്ചന ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ : കെ. പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി കെ. കെ എബ്രഹാം, മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ,രത്നവല്ലി ടീച്ചർ,സി. വി ബാലകൃഷ്ണൻ,വി. പി ഭാസ്കരൻ,വിവി സുധാകരൻ,കെ. രാജൻ, പി ,രാജേഷ് കീഴരിയൂർ, അഡ്വ സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ഷീബ സതീശൻ, സതീശൻ ചിത്ര, ബൂത്ത് പ്രസിഡന്റ്‌കെ.അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment