ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ വൊളന്റിയര്‍ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിര്‍വ്വഹിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം.
പരിശീലനം പൂര്‍ത്തിയായ ശേഷം കുടിവെള്ള സ്രോതസ്സുകള്‍ അണുനശീകരണം ചെയ്ത് ക്ലോറോസ്‌കോപ്പ് പരിശോധന നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ എ.പി. ജിനീഷ് അറിയിച്ചു. പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'ഓപ്പറേഷന്‍ മിന്നല്‍' എന്ന പേരിലാണ് പരിശീലനം.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.സുരേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ. ദിനേശന്‍, മധുസൂദനന്‍, ഡോ. ഡി.ആര്‍ ഹരീഷ് എന്നിവര്‍ പങ്കെടുത്തു
Post a Comment