ഭിന്നശേഷിക്കാര്‍ക്കുളള ക്ലബ്ബ് രൂപീകരിക്കുന്നു.ക്ലബ്ബില്‍ അംഗമാവാൻ അവസരം

ബുദ്ധി വൈകല്യം ബാധിച്ചവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എല്ലാ ജില്ലകളിലും 'YES' എന്ന പേരില്‍  ഭിന്നശേഷി ക്ലബ്ബ് രൂപീകരിക്കുന്നു. കോഴിക്കോട്  ജില്ലയില്‍ രൂപീകരിക്കുന്ന ക്ലബ്ബില്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിട്ടുളള 15നും 40നും ഇടയില്‍ പ്രായമുളള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ബുദ്ധി വൈകല്യമുളളവര്‍ക്ക് ക്ലബ്ബില്‍ അംഗമാകാവുന്നതാണ്. ഇവരുടെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ്ബ് അംഗമാകാന്‍ താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും മാര്‍ച്ച് 2നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, സിവില്‍സ്റ്റേഷന്‍, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 04952373371

Post a Comment

Previous Post Next Post