കുറ്റ്യാടിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ.
കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ ഓടുന്ന കടുവ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ കുറ്റ്യാടി ബസ്സ്സ്റ്റാന്റില്‍ വെച്ച് കയ്യേറ്റം ചെയ്തത്.
രണ്ടാഴ്ചയോളമായി ഈ ബസ് കല്ലോട് സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുകയും വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയും ചെയ്യുന്നത്. ഇത് ചോദ്യം ചെയ്ത മേഴ്സി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, ബസ് നിര്‍ത്താതെ പോവുന്ന സമയത്ത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബസ് ഇടിക്കാന്‍ നോക്കിയിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വിദ്യാർത്ഥികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്.
സികെജി, മേഴ്സി കോളേജിലെ വലിയ വിഭാഗം വിദ്യാര്‍ത്ഥികളും കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകള്‍ ആശ്രയിച്ചാണ് പഠനത്തിനായി എത്തുന്നത്. ഈ റൂട്ടില്‍ ഓടുന്ന ഭൂരിഭാഗം ബസുകളും വിദ്യാര്‍ത്ഥി സൗഹൃദപരമായാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കടുവ ബസ് പോലെയുള്ള ചില ബസുകളിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട യാത്ര കണ്‍സെഷന്‍ അവരുടെ ഔദാര്യം ആയി കണക്കാക്കി വളരെ മോശമായാണ് വിദ്യാര്‍ത്ഥികളോട് പെരുമാറാറുള്ളത്.
ബസ് തീര്‍ത്തും വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്തതിന് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Post a Comment