ഭിന്നശേഷിക്കാരായ കുട്ടികൾക്കായ് ഓൺ ലൈൻ കലോത്സവം സംഘടിപ്പിച്ച് ; താമരശ്ശേരി ഗ്രാമ പഞ്ചായത്ത്

പഞ്ചായത്തിലെ ഭി​ന്ന​ശേ​ഷിക്കാരായ കു​ട്ടി​ക​ളു​ടെ കലാ സർഗവാ​സ​ന​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍​ക​ലോ​ത്സ​വം ഒ​രു​ക്കി താ​മ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം ഒ​പ്പം ഒ​പ്പ​ത്തി​നൊ​പ്പം -2022 എ​ന്ന​പേ​രി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച​ പരിപാടിയിൽ ​പ​ഞ്ചാ​യ​ത്തി​ലെ നൂ​റോ​ളം ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ചി​ത്ര​ര​ച​ന, ക​ള​റി​ങ്, പ്ര​സം​ഗം, ഗാ​നാ​ലാ​പ​നം, ക​വി​ത, സം​ഘ​നൃ​ത്തം, ഒ​പ്പ​ന, മോ​ണോ​ആ​ക്‌ട് , പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ നെ​റ്റ് വ​ര്‍​ക്ക്, പ്രൊ​ജ​ക്ട​ര്‍, ബി​ഗ് സ്ക്രീ​ന്‍ എ​ന്നി​വ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചാ​ണ് ഓ​ണ്‍​ലൈ​ന്‍ ക​ലോ​ത്സ​വം ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ജെ.​ടി. അ​ബ്ദു റഹ്മാ​ന്‍ ഓ​ണ്‍​ലൈ​നാ​യി പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍​റ് ഖ​ദീ​ജ സ​ത്താ​ര്‍ അ​ധ്യ​ക്ഷ​യായ പരിപാടിയിൽ, നി​ഷ, ശ​ശി​കു​മാ​ര്‍ , പി. ​പ്ര​ഗി​ത, പി. ​സി​ക്ക​ന്ദ​ര്‍, ഉ​സ്മാ​ന്‍ പി. ​ചെ​മ്പ, സി. ​ആ​യി​ഷ ,ഷം​ല , വി.​പി. ഉ​സ്മാ​ന്‍, അ​നി​ല്‍, സ​ജി​ഷ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ. ​മഞ്ചിത സ്വാ​ഗ​തം പ​റ​ഞ്ഞു.

Post a Comment

Previous Post Next Post