സംസ്ഥാന പാത നവീകരണത്തിനിടെ കേമ്പിളുകൾ തകർന്നു ; ചോമ്പാലയിൽ ടെലിഫോണുകൾ പ്രവർത്തന രഹിതമായി

ചോ​മ്പാല്‍ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലെ ലാ​ന്‍​ഡ് ഫോ​ണു​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. കു​ഞ്ഞി​പ്പ​ള്ളി, മു​ക്കാ​ളി, ക​ണ്ണൂ​ക്ക​ര, ചോ​മ്പാ​ല്‍ ഭാ​ഗ​ത്തെ നി​ര​വ​ധി ഫോ​ണു​ക​ളാ​ണ് നി​ശ്ച​ല​മാ​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ലെ​വ​ലി​ങ് പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ക​യാ​ണ്.

ഒ​രു സു​ര​ക്ഷ മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ത​ല​ങ്ങും​വി​ല​ങ്ങു​മാ​യി പോ​യ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ള്‍ ത​ക​ര്‍​ത്ത​താ​ണ് കാ​ര​ണ​മാ​യ​ത്. ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചി​ട്ട കേ​ബി​ളു​ക​ളാ​ണ് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ ക​രാ​റെ​ടു​ത്ത ക​​മ്പനി​യു​ടെ ജോ​ലി​ക്കാ​ര്‍ ന​ശി​പ്പി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ബി.​എ​സ്.​എ​ന്‍.​എ​ലി​നു​ണ്ടാ​യ​ത്. ത​ക​ര്‍​ന്ന കേ​ബി​ളു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ച്ച്‌ ക​ണ​ക്ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ആ​ഴ്ച​ക​​ളെ​ടു​ക്കു​മെ​ന്നാ​ണ് ബി.​എ​സ്.​എ​ന്‍.​എ​ല്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​ന്റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​നെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വി​ധ ന​ട​പ​ടി​യും ബി.​എ​സ്.​എ​ന്‍.​എ​ല്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത ലെ​വ​ലി​ങ് പ്ര​വൃ​ത്തി തു​ട​ങ്ങി​യാ​ല്‍ ഈ ​മേ​ഖ​ല​യി​ലും ലാ​ന്‍​ഡ് ഫോ​ണു​ക​ള്‍ നി​ശ്ച​ല​മാ​കു​ന്ന സ്ഥി​തി​യാ​ണ്. ബി.​എ​സ്.​എ​ന്‍.​എ​ല്‍ ദേ​ശീ​യ​പാ​ത ക​രാ​ര്‍ ക​മ്പ​നി​യും ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചാ​ലേ മ​റ്റു​മേ​ഖ​ല​ക​ളി​ല്‍ ലാ​ന്‍​ഡ്ഫോ​ണു​ക​ളെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ചോ​മ്പാ​ല്‍ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലെ ലാ​ന്‍​ഡ്ഫോ​ണ്‍ ത​ക​രാ​ര്‍ പ​രി​ഹാ​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗം പ്ര​ദീ​പ്‌ ചോ​മ്പാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post