കൊല്ലം പാറപ്പള്ളിയിൽ റീഡ് ആന്റ് റിലാക്സ് എന്ന ആശയം മുൻ നിർത്തി വായനാ ശീലം വളർത്തുന്നതിനായി പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്ഥാപനത്തിലെ വിദ്യാർഥികൾ നിർമ്മിച്ച റീഡിംഗ് കഫേ ശ്രദ്ധേയമായി.പരിസ്ഥിതി സൗഹൃദ രീതിയിൽ അഭിനന്ദനാർഹമായ എഞ്ചിനിയറിംഗ് മികവോടെയാണ് വിദ്യാർഥികളുടെ മാത്രം അധ്വാനത്തോടെ റീഡിംഗ് കഫേയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
നിർമാണത്തിന് ആവശ്യമായി വന്ന മുളകളും വൈക്കോലും നൽകാൻ പരിസരപ്രദേശത്തുകാരും രംഗത്തെത്തി. പ്രമുഖ എഴുത്തുകാരൻ റിഹാൻ റാഷിദ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപന മേധാവി ഇസ്സുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി വി ഫഖ്റുദ്ധീൻ മാസ്റ്റർ, ജിതിൻ മാസ്റ്റർ കിഴക്കുംമ്പാടി, ഹാഫിള് നിഅ്മതുല്ല വാണിയമ്പലം ഹാഫിള് ഇബ്രാഹീം ഖലീൽ, ത്വാഹ ഉവൈസ് സംസാരിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ശുഐബ് സഖാഫി, ഹസീബ് സഖാഫി, ഇർഷാദ് സൈനി, ഖാസിം അസ്ഹരി, എം എ കെ ഹമദാനി, കെ അബ്ദുൾ റഹ്മാൻ ഹാജി, മൻസൂർ ഇർഷാദ് ,സി കെ അബ്ദുൽ ഹമീദ്, ഹുസൈൻ ബാത്ത, കെ പി അബ്ദുല്ല ഹാജി എന്നിവര്‍ സംബന്ധിച്ചു.
Post a Comment