യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ; മുഖ്യമന്ത്രി

യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ക്വീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽ വേ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ട്രെയിൻ സർവ്വീസ് യുക്രൈൻ റെയിൽ വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post