ഇത് ഉത്സവകാലം; പന്തലായനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

പന്തലായനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേൽശാന്തികന്മന ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം.നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ ചടങ്ങിൽ ഭക്തി പുരസ്സരം പങ്കെടുത്തു.ഉത്സവത്തിൻ്റെ ഭാഗമായി പാട്ടു ഉൽസവം ,ഉച്ചപ്പാട്ട്, ദീപാരാധന, കളംപാട്ട്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പുറത്തെഴുന്നള്ളിപ്പും ഉണ്ടായിരുന്നു. 27 ന് ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ, നിഷാറാണി ടീച്ചറുടെ പ്രഭാഷണം രാത്രി 7.00 ന് സംഗീതാർച്ചന, 8 ന് മെഗാ തിരുവാതിരക്കളി, 28 ന് രാവിലെ 9 മണി തുകിൽ ചാർത്തൽ', അരങ്ങോല വരവ്, ഉച്ചക്ക് മൂന്ന് മണിമലക്കളി, വൈകീട്ട് 5 മണി പന്തലായനി ശിവക്ഷേത്ര പടിഞ്ഞാറെ നടയിൽ നിന്നും താലപ്പൊലി വരവ് ആരംഭിക്കും, തുടർന്ന് ഭഗവതി തിറ, കരിങ്കാളി തിറ, ഗുരുവിൻ്റെ തിറ, പുലർച്ചെ ചാന്ദ് തിറ, മാർച്ച് 1 ന് രാവിലെ 10 മണി മുണ്ട്യേനു കൊടുക്കൽ, വൈകീട്ട് ദീപാരാധന, മാർച്ച് 2ന് വിശേഷാൽ പൂജകൾ, വൈകീട്ട് ദീപാരാധന, ഭജന, 7 മണി കരിങ്കാളിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.

Post a Comment

Previous Post Next Post