ദേശീയ പാതാ വികസനത്തിനായി കടകള്‍ ഒഴിപ്പിക്കപ്പെടുമ്പോൾ നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമെ ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
നിര്‍ബന്ധിത കട ഒഴിപ്പിക്കല്‍ തടയും. ഇത്തരം നീക്കങ്ങള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റെ ചുമതല വൈസ് പ്രസിഡന്റായ എം അബ്ദുള്‍ സലീമിന് നല്‍കി.
Post a Comment