സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഫോർ ദിമെൻൻ്റലി ചാലഞ്ച്ഡ് (SIMC ) തിരുവനന്തപുരവും ,നെസ്റ്റ് ഇൻറർനേഷനൽ അക്കാദമി ഏൻറ് റിസർച്ച് സെന്റർ ( NIARC)
സ്പെഷ്യൽ സ്കൂൾ കൊയിലാണ്ടിയും സംയുക്തമായി, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഏകദിന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ. കെ. പി. പരിപാടി ഉദ്ഘാടനം ചെയ്തു.ഈ മേഘലയിൽ നെസ്റ്റ് /നിയാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാകനീയമാണെന്ന്
അവർ പറഞ്ഞു.നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.ഉമ്മർ കെ. എം. (പ്രിൻസിപ്പൽ റഹ്മാനിയ സ്പെഷ്യൽ സ്കൂൾ )
ശ്രീമതി നിഹാല (സ്പീച് തെറാപ്പിസ്റ്റ് നെസ്റ്റ് ) അർഷക് സി. (ക്ലിനിക്കൽ സൈക്കോളജിസ്ററ് നെസ്റ്റ് ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
നിമ്യ.വി. പി (സ്കൂൾ ഹെഡ് മിസ്ട്രെസ്, NEST).സ്വാഗതവും,അനുശ്രീ(അദ്ധാപിക, NEST) നന്ദിയും പ്രകാശിപ്പിച്ചു.
മാനേജ്മെന്റ് പ്രതിനിധി സാലിഹ് ബാത്ത, സൈൻ ബാഫഖി തങ്ങൾ,
പി ടി എ പ്രതിനിധി നിൻസി. എം. പി.എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment