കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള റോഡുകൾ നവീകരിക്കാനും, ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച കൊല്ലം ചിറ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലേക്കുള്ള പ്രധാനറോഡുകളൊന്നും തന്നെസഞ്ചാരയോഗ്യമല്ല.
നവീകരിച്ച കൊല്ലം ചിറയുടെ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ദേവസ്വത്തിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും,ഉത്സവത്തോടനുബന്ധിച്ച്ദേശീയപാതയുടെ പാർശ്വങ്ങൾ ലെവൽ ചെയ്യാനും, ഗതാഗത നിയന്ത്രണവും, ക്രമസമാധാന പാലനവും കാര്യക്ഷമമാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
2022 മാർച്ച് 29 മുതൽ ഏപ്രിൽ 05 വരെ നടക്കുന്ന കാളിയാട്ട മഹോത്സവം പൂർവ്വാധികം ഭംഗിയായും , സമാധാനപരമായും ആഘോഷിക്കുന്നതിന് ദേവസ്വം ട്രസ്റ്റി ബോർഡിനു പൂർണ്ണസഹകരണം നല്കാനും യോഗം തീരുമാനിച്ചു.
സമിതി രക്ഷാധികാരി ES . രാജൻ ഉദ്ഘാടനം ചെയ്തു. വി.വി. ബാലൻ അദ്ധ്യക്ഷം വഹിച്ചു.
അഡ്വ.ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ, എൻ.വി. വത്സൻ,പി.പി.ഗോപി, പ്രേമൻ നന്മന, എൻ.എം വിജയൻ, പി.രാജൻ, ജയദേവ്.കെ.എസ്,
എം.വിജയകുമാർ, പി.എം.സുരേഷ്ബാബു, എ.കെ.ഗണേശൻ, കെ.നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Post a Comment