കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് പ്രവാസി മരിച്ച കേസില്‍ ആശ്രിതര്‍ക്ക് 7.4 കോടി രൂപ നഷ്ടപരിഹാരം. ഖത്തറില്‍ എഞ്ചിനീയര്‍ ആയിരുന്ന മലപ്പുറം സൗത്ത് മൂന്നിയൂരിയില്‍ ചോനാരി വീട്ടില്‍ മമ്മൂട്ടിയാണ് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് മരിച്ചത്.
കേസില്‍ കോഴിക്കോട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍(എംഎസിടി)ആണ് നഷ്ടപരിഹാരം വിധിച്ചത്.
തേഞ്ഞിപ്പാലത്ത് വെച്ചാണ് മമ്മൂട്ടി വാഹനാപകടത്തില്‍ മരിച്ചത്. 2017 ജൂലൈ 12ന് വൈകിട്ടാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് അവധിയ്‌ക്ക് നാട്ടില്‍ എത്തിയ മമ്മൂട്ടി, നടന്ന് പോകുമ്പോഴാണ് ബസ് ഇടിച്ച് മരിച്ചത്. കേസില്‍ മമ്മൂട്ടിയുടെ മാതാപിതാക്കള്‍, ഭാര്യ, 4 പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരമായി 7,40,68,940 രൂപയും, അതിന്റെ പലിശയും, കോടതി ചെലവും നല്‍കാന്‍ എംഎസിടി ജഡ്ജി സാലിഹ് ഉത്തരവിട്ടു.
പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എംസി രത്‌നാകരനും, അഡ്വ. അബ്ദുല്‍ ഗമാല്‍ നാസറും ഹാജരായി. ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനിയും കെഎസ്‌ആര്‍ടിസിയുമാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
Post a Comment