കോഴിക്കോട് ബീച്ചിലെ 53 കടകളിൽ പരിശോധന നടത്തി ഭക്ഷ്യ വകുപ്പ് ; 12 കടകള്‍ താത്കാലികമായി അടപ്പിച്ചു

കോഴിക്കോട് ബീച്ചിലെ 53 തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും വ്യാഴാഴ്ച സംയുക്ത പരിശോധന നടത്തി. 17 കടകളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡും , 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു.

ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച 12 കടകള്‍ താത്കാലികമായി അടപ്പിച്ചു. 8 കടകള്‍ക്ക് കോംബൗണ്ടിങ് നോട്ടീസ് നല്‍കി. മൊബൈല്‍ ലാബിന്റെ സഹായത്തോടെ 18 സാമ്പിളുകള്‍ മിനറല്‍ ആസിഡിന്റെ സാന്നിധ്യം പരിശോധിച്ചു.ഒരു സാമ്പിളിലും മിനറല്‍ അസിഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. 

വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമായി തുടരുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.

Post a Comment

Previous Post Next Post