സംസ്ഥാനപാത നിർമാണം : ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ന്ന​തായി പ​രാ​തി



 എ​ര​ഞ്ഞി​മാ​വ് മു​ത​ല്‍ നോ​ര്‍​ത്ത് കാ​ര​ശ്ശേ​രി വ​രെ​യു​ള്ള ന​വീ​ക​ര​ണ പ്രവർത്തികൾ തകൃതിയായി നടക്കുമ്പോഴും, വി​വി​ധ​യി​ട​ങ്ങ​ളിൽ നിന്നായി നിരവധി പരാതികളാണ് ഉയരുന്നത്. പലസ്ഥലങ്ങളിലും അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ന്ന​താ​യാ​ണ് പ​രാ​തി.

വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള​തും ത​ക​ര്‍​ന്ന​തു​മാ​യ ക​ലു​ങ്കു​ക​ള്‍ പോ​ലും പു​ന​ര്‍ നി​ര്‍​മി​ക്കാ​തെ ടാ​റി​ങ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഗോ​ത​മ്ബ​റോ​ഡ് മാ​വാ​യി മു​ത​ല്‍ നോ​ര്‍​ത്ത് കാ​ര​ശ്ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ഒമ്പതോളം ക​ലു​ങ്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​തെ​യാ​ണ് ടാ​റി​ങ് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​തെ​ന്നും വ​ല്ലാ​റ, തോ​ണ്ട, കാ​ള​പു​റം​തോ​ട് ക​ട​ന്നു​പോ​കു​ന്ന നെ​ല്ലി​ക്കാ​പ​റ​മ്ബി​ലെ 50 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​തും ത​ക​ര്‍​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ ക​ലു​ങ്ക് ഉ​ള്‍​പ്പെ​ടെ പു​ന​ര്‍​നി​ര്‍​മി​ക്കാ​തെ​യും റോഡിന്റെയും തോടിന്റെയും ത​ക​ര്‍​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ പൊ​ളി​ച്ചു മാ​റ്റി പു​തു​ക്കി പ​ണി​യാ​തെ​യു​മാ​ണ് നി​ല​വി​ല്‍ ടാ​റി​ങ് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

നോ​ര്‍​ത്ത് കാ​ര​ശ്ശേ​രി ജ​ങ്​​ഷ​നി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് വ്യാ​പ​ക​മാ​യി റോ​ഡ് ത​ക​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു​വ​ര്‍​ഷം മുൻപ് ലക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച്‌ പാ​കി​യ ഇ​ന്‍​റ​ര്‍​ലോ​ക്കു​ക​ള്‍ റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര്‍ കു​ത്തി പൊ​ളി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്‌ ക​ട്ട​ക​ള്‍ പൊ​ളി​ച്ച്‌ നീ​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച്‌ സം​സ്ഥാ​ന​പാ​ത​യി​ല്‍ പാ​കി​യ ഇ​ന്‍​റ​ര്‍​ലോ​ക്ക് കു​ത്തി​പ്പൊ​ളി​ച്ച്‌ ന​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ഇ​ത് ന​ല്ല രീ​തി​യി​ല്‍ പൊ​ളി​ച്ചെ​ടു​ത്ത് മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നോ​ര്‍ത്ത് കാ​ര​ശ്ശേ​രി, ഗോ​ത​മ്ബ​റോ​ഡ്, അ​ഗ​സ്ത്യ​ന്‍ മു​ഴി ജ​ങ്​​ഷ​നു​ക​ളി​ലാ​യി 65 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ന്‍റ​ര്‍ലോ​ക്ക് പാ​കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​പാ​ത​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പാ​കി​യ ഇ​ന്‍​റ​ര്‍ ലോ​ക്കു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഷ്ട​മാ​വു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​തോ​ടെ പി​ന്നീ​ട് ഇ​ന്‍റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ സു​ര​ക്ഷി​ത​മാ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​തെ​ങ്കി​ലും വെ​റും ഒ​രു​വ​ര്‍ഷം മുൻപ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു​ള്ള ന​വീ​ക​ര​ണം എ​ന്തി​നാ​യി​രു​ന്നു എ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

റോ​ഡ് പ്ര​വൃ​ത്തി​യെ കു​റി​ച്ച്‌ നേ​ര​ത്തേ​യും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​ര്‍​ന്നി​രു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ള്‍ നി​വ​ര്‍ത്താ​തെ​യു​ള്ള പ്ര​വൃ​ത്തി​ക്കെ​തി​രെ​യും നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​പാ​ക​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച്‌ റോ​ഡ് പ്ര​വൃ​ത്തി ന​ല്ല രീ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


Post a Comment

Previous Post Next Post