മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ പി.ജി. സീറ്റൊഴിവ്



 മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി ഫിസിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.കോം (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എ എക്കണോമിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1), എം.എ ഇംഗ്ലീഷ് (എസ്.ടി-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എ ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി-1, ഋണട-2, ലക്ഷദ്വീപ് 1), എം.എ ഹിസ്റ്ററി (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ്-1) എന്നീ വിഭാഗത്തില്‍ ഒഴിവുകളുണ്ട്.   

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനുവരി ആറിന്  ഉച്ചക്ക് 12 മണിക്കകം ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

Post a Comment

Previous Post Next Post