കോഴിക്കോട് അമിത വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ബസ്സ് ഇടിച്ചു തെറിപ്പിച്ചു



 ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​ടെ മത്സരയോട്ടം റോഡുകളിൽ പ​തി​വാ​യ​തി​നു പി​ന്നാ​ലെ അ​മി​ത വേ​ഗ​ത ചോ​ദ്യം​ചെ​യ്ത ബൈ​ക്ക്​ യാ​ത്രി​ക​നെ സ്വ​കാ​ര്യ ബ​സ്​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച്‌​ നി​ര്‍​ത്താ​തെ​പോ​യ​താ​യി പ​രാ​തി. ഇ​രു​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ റോ​ഡി​ല്‍ കി​ട​ന്ന യാ​ത്രി​ക​​നെ​ പൊ​ലീ​സ്​ എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കഴിഞ്ഞ ദിവസം​ മാ​വൂ​ര്‍ റോ​ഡി​​ലാ​ണ്​ സം​ഭ​വം നടന്നത്. ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ന​ട​ക്കാ​വ്​ സ്വ​ദേ​ശി ക​ണ്ണ​ങ്ക​ട​വ​ത്ത്​ അ​ഷ്​​റ​ഫി​നെ​യാ​ണ്​ ബ​സി​ടി​ച്ച്‌​ തെ​റി​പ്പി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ആ​ദി​ലി​നും പ​രി​ക്കു​ണ്ട്. കോ​ഴി​ക്കോ​ട്​ -ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​ല്‍ -58 ജി 3069 ​ന​മ്ബ​ര്‍ 'ഫെ​റാ​രി' ബ​സാ​ണ്​​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു. ​അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ബ​സി​ലെ ഡ്രൈ​വ​റോ​ട്​​ മെ​ല്ലെ പോ​യാ​ല്‍ പോ​രേ​യെ​ന്ന്​ മാ​വൂ​ര്‍ റോ​ഡി​ലെ ബ​സ്​ സ്​​റ്റോ​പ്പി​ന​ടു​ത്തു​നി​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​​ടെ ബ​സി​ലെ ക്ലീ​ന​ര്‍ അ​ഷ്​​റ​ഫി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ ​ടെ​ര്‍​മി​ന​ലി​നു സ​മീ​പ​ത്തു​നി​ന്ന്​ മ​നഃ​പൂ​ര്‍​വം ബൈ​ക്കി​നു​പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യും നി​ര്‍​ത്താ​തെ പോ​വു​ക​യു​മാ​യി​രുന്നു. അ​ഷ്​​റ​ഫി​ന്‍റെ കാ​ലി​ന്​ പൊ​ട്ട​ലു​ണ്ട്. മ​ക​ന്‍ ആ​ദി​ലി​ന്‍റെ കാ​ല്‍​വി​ര​ലു​ക​ള്‍​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബ​സി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ക്കാ​വ്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.


Post a Comment

Previous Post Next Post