കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജന്‍സിയിൽ കള്ളൻ കയറിയത്. അന്ന് കുറച്ച് നഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും, ഇന്ന് ഇരട്ടി മധുരവുമായി ഭാഗ്യം തേടി എത്തിയിരിക്കുകയാണ് ഈ ലോട്ടറി കടയിൽ .
കള്ളൻ കയറിയതിനു പിന്നാലെയാണ് ഇവിടെ നിന്നെടുത്ത ടിക്കറ്റിന് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തരം അനുഭവം ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ട് അന്ന് കള്ളന്‍ കയറിയതിനു പിന്നാലെ ഈ ഏജന്‍സി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപയുടെ ലോട്ടറിയായിരുന്നു അടിച്ചത്. മാഹി സ്വദേശിയായ സന്തോഷിന്റേതാണ് ലോട്ടറി കട. സന്തോഷിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 32 ലോട്ടറി ഏജന്‍സികളുണ്ട്.
കള്ളന്‍ കയറിയതിന് പിന്നാലെ ലോട്ടറി കടയില്‍ ഭാഗ്യം വിരുന്നെത്തിയതോടെ ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Post a Comment