യുനസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ് നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള ദൗത്യവുമായി തദ്ദേശ ഭരണ കാര്യങ്ങളിൽ പരിശീലനം നൽകുന്ന കില രംഗത്ത്.
ഇതിന്റെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം,കൊല്ലം,തൃശൂര്‍,കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ എന്നീ നഗരങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.വികസനം, സഹകരണം, പൈതൃകം, സംസ്കാരം എന്നിവ ഇത്തരത്തില്‍ പരിപോഷിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭകള്‍ ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയാല്‍ മാത്രമേ ബ്രാന്‍ഡിംഗ് സാധ്യമാവൂ. നഗരസഭകളുമായി കില ചര്‍ച്ചകള്‍ നടത്തിവരികയാണ്.
തിരുവനന്തപുരം സമാധാന നഗരം,കൊല്ലം ജൈവ വൈവിദ്ധ്യ നഗരം,കൊച്ചി രൂപകല്പനകളുടെ നാട്,തൃശൂര്‍ പഠന നഗരം,കോഴിക്കോട് സാഹിത്യ നഗരം,കണ്ണൂര്‍ നാടന്‍ കലാ-കരകൗശല നഗരം എന്നിങ്ങനെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്.
Post a Comment